ഭര്‍ത്താവിന്റെ ഘാതകനെ അതേ രീതിയില്‍ ഭാര്യ കൊന്നു.

സ്വന്തം ഭര്‍ത്താവിന്റെ കൊലയാളിയെ ഭാര്യ അതേ രീതിയില്‍ കൊന്നു. തമിഴ്നാട് പെരിനായ്ക്കന്‍ പാളം കാളിപാളയത്തില്‍ രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണിയാണ് ഭര്‍ത്താവിനെ കൊന്ന അതേ രീതിയില്‍ കൊലപാതകിയെ കൊന്നത്. കൊല നടത്തിയ ശേഷം സുഗന്ധമണി പോലീസില്‍ കീഴടങ്ങി.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സുഗന്ധമണിയുടെ ഭര്‍ത്താവ് രങ്കസ്വാമി കൊല്ലപ്പെട്ടത്. അയല്‍വാസിയും സുഹൃത്തുമായ രവികുമാറായിരുന്നു ഘാതകന്‍. ഇവര്‍തമ്മില്‍ ഒരുമിച്ച് മദ്യപിച്ചിരിക്കുന്നതിനിടെ വഴക്കുണ്ടാകുകയും അന്ന് രാത്രി ഉറങ്ങിക്കിടന്ന രങ്കസ്വാമിയുടെ തലയില്‍ കല്ല് ഇട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പോലീസില്‍ കീഴടങ്ങിയ രവികുമാര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയശേഷം സുഗന്ധമണിയുമായി വഴക്കുണ്ടായിരുന്നു. രണ്ടാം വട്ടം വഴക്ക് ഉണ്ടായതോടെ രവികുമാറിനെ താഴെ തള്ളിയിട്ട് സുഗന്ധമണി ഇയാളുടെ തലയിലേക്ക് കല്ല് ഇടുകയായിരുന്നു. സംഭവശേഷം സുഗന്ധാമണി പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE