ഗുഡ് ലൈന്‍- കൊച്ചി നഗരത്തിലെ ആദ്യത്തെ വൈഫൈ സ്വകാര്യ ബസ്സ്

യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി കൊച്ചിയിലെ ആദ്യത്തെ വൈ.ഫെ സൗകര്യമുള്ള സ്വകാര്യ ബസ്സ് ഇന്ന് നിരത്തിലിറങ്ങും.
സ്വയം തൊഴില്‍ എന്ന ലക്ഷ്യത്തില്‍ മൂന്ന് യുവാക്കള്‍ ആരംഭിച്ച ബസ്സാണിത്. ഗുഡ് ലൈന്‍ എന്ന് പേരിട്ടിട്ടുള്ള ബസ്സിന്റെ പ്രവര്‍ത്തനങ്ങളും ‘ഗുഡാണ്’. കാരണം യൂണിഫോം ഇട്ട വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യയാത്രയാണ് ഈ ‘വൈ ഫൈ ബസ്സില്‍’. കാക്കനാട് മാര്‍ അത്തനേഷ്യസ് ഹൈസ്സകൂള്‍, തെങ്ങോട് മാര്‍ത്തോമ പബ്ലിക്ക് സ്ക്കൂള്‍, തെങ്ങോട് ഗവണ്‍മന്റ് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും.
ചിറ്റേത്തുകര സ്വദേശികളായ ബഷീര്‍.ടി.മുഹമ്മദ്, സി.എം. മുഹമ്മദ് റാഫി, കെ കെ മന്‍ഷാദ് എന്നിവരാണ് ബസ്സ് വാങ്ങിയതും ഈ നല്ല മാറ്റങ്ങളോടെ നിരത്തിലിറക്കുന്നതും. ഇന്ന് രാവിലെ 11.30ന് കളക്ട്രേറ്റില്‍ നടങ്ങുന്ന ചടങ്ങില്‍ വച്ച് കളക്ടര്‍ രാജമാണിക്യം ഫ്ലാഗ് ഓഫ് ചെയ്യും. ഓരേ സമയം പത്ത് യാത്രക്കാര്‍ക്കാണ് വൈ.ഫെ ഉപയോഗിക്കാനാവുക. ഇതിനായി രണ്ട് യൂണിറ്റുകള്‍ ബസ്സില്‍ സ്ഥാപിച്ചിട്ടുണ്ട്. പാസ്വേര്‍ഡ് യാത്രക്കാര്‍ക്ക് കാണാനാവും വിധത്തില്‍ പ്രദര്‍ശിപ്പിക്കകയും ചെയ്യും.
ചിറ്റേത്തുകര ബോട്ടുജെട്ടിയില്‍ നിന്ന് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയാണ് ഗുഡ് ലൈനിന്റെ ‘സര്‍വ്വീസ് ലൈന്‍’.

Wifi | Kochi | Private Bus with Wifi

NO COMMENTS

LEAVE A REPLY