പത്ത് ജിബി 4ജി ഡേറ്റ,വെറും 93 രൂപയ്ക്ക്!!

 

സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കായി വമ്പൻ ഓഫറുമായി റിലയൻസ് ജിയോ.93 രൂപയ്ക്ക് 10 ജിബി ഡേറ്റയാണ് റിലയൻസ് ഓഫർ.തെരഞ്ഞെടുക്കപ്പെട്ട സർക്കിളുകളിലെ സിഡിഎംഎ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാകുക.

റിലയൻസ് ജിയോ 4ജി സേവനം അടുത്ത ആഴ്ച മുതൽ ലഭ്യമാവും.തെരഞ്ഞെടുക്കപ്പെട്ട സർക്കിളുകളിലെ 4ജി അപ്‌ഗ്രേഡിന് തയ്യാറായിട്ടുള്ള സിഡിഎംഎ ഉപയോക്താക്കൾക്ക് മാത്രമേ സേവനപരിധിയിൽ വരൂ.റിലയൻസിന്റെ പഴയ സിഡിഎംഎ ഹാൻഡ്‌സെറ്റുകളിൽ 4ജി പ്രവർത്തിക്കില്ല.നിലവിൽ റിലയൻസിന് 80 ലക്ഷം സിഡിഎംഎ ഉപയോക്താക്കളുണ്ട്.ഇവരിൽ 90 ശതമാനം പേരും 4ജി സർവ്വീസിലേക്ക് മാറിയിട്ടുണ്ട്.

പത്ത് ജിബി ഡാറ്റയ്്ക് 93 രൂപ മുതലാണ് ഓഫർ.ചിലയിടങ്ങളിൽ ഇത് 97 വരെയാവും.ആദ്യ ഘട്ടമായി മുംബൈ,ഡൽഹി,കൊൽക്കത്ത,ഗൂജറാത്ത,പഞ്ചാബ്,മഹാരാഷ്ട്ര,ആന്ധ്രാപ്രദേശ്,യുപി,ഒഡീഷ തുടങ്ങി 12 സർക്കിളുകളിലാണ് 4ജി സേവനം അവതരിപ്പിക്കുന്നത്.ജൂലൈ പകുതിയോടെ തമിഴ്‌നാട്,കേരളം,കർണാടക തുടങ്ങി രാജ്യത്തിന്റെ മറ്റ് സർക്കിള ുകളിലേക്കും സേവനം വ്യാപിപ്പിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE