അമീർ ഉൾ ഇസ്‌ലാമിനെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്

ജിഷ വധക്കേസിൽ പിടിയിലായ കുറ്റാരോപിതൻ അമീർ ഉൾ ഇസ്‌ലാമിനെ സംഭവം നടന്ന ജിഷയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ രീതി പ്രതിയിൽ നിന്നു തന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. അതി രാവിലെ 6 മണിയോടെ തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു. സംഭവ സ്ഥലത്തെ തെളിവെടുപ്പിന് ശേഷം അമീറിന്റെ താമസ സ്ഥലത്തേക്ക് പോലീസ് സംഘം എത്തി. എന്നാൽ ലോഡ്ജിൽ തെളിവെടുപ്പ് നടത്താൻ പോലീസിനായില്ല. ജനക്കൂട്ടം കാരണമാണ് തെളിവെടുപ്പ് നടക്കാതെ വന്നത്. അതി രാവിലെ മുതൽ മാധ്യമങ്ങളിൽ നിരന്തരമായി വന്ന തത്സമയ സംപ്രേക്ഷണം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

NO COMMENTS

LEAVE A REPLY