ഇങ്ങനെയും വിവാഹപരസ്യമോ!!!!

0

 

വിവഹപരസ്യങ്ങൾ അത്ര പുതുമയല്ല.എന്നാൽ,അമേരിക്കയിൽ ഒരച്ഛൻ സ്വന്തം മകനു വേണ്ടി നല്കിയ വിവാഹപരസ്യം ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുന്നത് അതിലെ പുതുമ കൊണ്ടാണ്.

ലോസ് ഏഞ്ചൽസുകാരനായ ആർതർ ബ്രൂക്‌സിന് പ്രായം 78. 48കാരനായ മകൻ ബരോൺ ബ്രൂക്കിന് വേണ്ടിയാണ് ഈ അച്ഛൻ പ്രമുഖ അമേരിക്കൻ ദിനപ്പത്രത്തിൽ വിവാഹപരസ്യം നല്കിയത്. അതും 900 ഡോളർ (75,000രൂപ) മുടക്കി.പരസ്യത്തിൽ വധുവിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ആർതർ വിവരിച്ചിട്ടുണ്ട്. ഇതാണ് വാർത്തയായതും.

എത്രയും വേഗം അമ്മയാകാൻ താല്പര്യമുള്ള യുവതികൾക്കാണ് മുൻഗണന എന്ന് പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നു.സാൾട്ട് ലേക് സിറ്റി കേന്ദ്രീകരിച്ചാണ് മകന്റെ ബിസിനസ്സുകൾ പ്രവർത്തിക്കുന്നത്.അതുകൊണ്ട് അങ്ങോട്ട് താമസം മാറാൻ സന്നദ്ധതയുള്ള യുവതിയായിരിക്കണം.രാഷ്ട്രീയവിവരങ്ങളെപ്പറ്റി അവബോധമുള്ളവരാകണം അപേക്ഷാർഥികൾ. ഏറ്റവും രസകരമായ നിബന്ധന ബരാക് ഒബാമയ്ക്ക് വോട്ട് ചെയ്തവർ അപേക്ഷിക്കാൻ തയ്യാറാകുകയേ വേണ്ട എന്നതാണ്.അടുത്ത തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന് വോട്ട് ചെയ്യാൻ റെഡിയായിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ലെന്ന് പരസ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

മരുമകളാവാൻ വരുന്നവരെ ഇന്റർവ്യൂ ചെയ്യുന്നതും ആർതർ ബ്രൂക്‌സ് ആവും. മകൻ അറിയാതെയായിരുന്നു ഈ പരസ്യം നല്കൽ. സംഗതി രസകരമായെങ്കിലും വ്യവസ്ഥകൾ തരംതാണുപോയില്ലേ എന്ന് മകന് പരാതിയുണ്ട്.ഇതൊക്കെ വായിച്ച് ആരെങ്കിലും അപേക്ഷിക്കാൻ തയ്യാറാകുമോ എന്ന ടെൻഷൻ ഇല്ലാതെയുമില്ല!!

Comments

comments

youtube subcribe