മീൻ വൃത്തിയാക്കി; സ്വർണവള വെള്ളിയായി!!

 

മീൻ വൃത്തിയാക്കുന്നതിനിടെ സ്വർണവളയുടെ നിറം പോയി. തൃശ്ശൂർ അഞ്ഞൂർ എഴുത്തുപുരയ്ക്കൽ വിനിയുടെ വളയാണ് വെള്ളിനിറത്തിലായത്.വള ഒടിയുകയും ചെയ്തു. മീൻ വൃത്തിയാക്കിയതിനു ശേഷമാണ് നിറവ്യത്യാസം ശ്രദ്ധയിൽപെട്ടത്.

നാലു വളകളും ഒരു മോതിരവുമാണ് അണിഞ്ഞിരുന്നത്. മറ്റ് വളകളുടെയും മോതിരത്തിന്റെയും പലഭാഗത്തും നിറം മാറി വെള്ളിയായിട്ടുണ്ട്.ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ ആസിഡിന്റെ അംശമാണ് ഈ നിറം മാറ്റത്തിനു കാരണമെന്ന് പറഞ്ഞു.മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇതിനു കാരണമെന്നാണ് നിഗമനം. മൃതദേഹം കേടുവരാതെ സൂക്ഷിക്കുന്ന ഫോർമലിനും,അമോണിയയും പോലുള്ള രാസവസ്തുക്കളാണ് മീൻ ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ഉപയോഗിക്കുന്നതെന്ന പ്രചരണം വ്യാപകമാവുന്നതിനിടയ്ക്കാണ് ഈ സംഭവം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE