കലബുറഗി റാഗിങ്ങ്; കോളേജിന്റെ അംഗീകാരം റദ്ദാക്കും

0

 

മലയാളി പെൺകുട്ടി ക്രൂരമായ റാഗിങ്ങിനിരയായ സംഭവത്തിൽ കലബുറഗി നഴ്‌സിംഗ് കോളേജിനെതിരെ കർശന നടപടിയെന്ന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ.കോളേജിന്റെ അംഗീകാരം റദ്ദാക്കിയേക്കും.കോളേജിന്റെ ഭാഗത്തു നിന്ന് ഗുരുഗരവീഴ്ചയാണുണ്ടായിരിക്കുന്നതെന്ന് നഴ്‌സിംഗ് കൗൺസിൽ പ്രസിഡന്റ് ടി ദിലീപ് കുമാർ പറഞ്ഞു.അന്വേഷണറിപ്പോർട്ട് ലഭിച്ചാലുടൻ കോളേജിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി കർണാടക അന്വേഷണസംഘം രേഖപ്പെടുത്തി.കേസിലെ നാലാം പ്രതി കടുത്തുരുത്തി സ്വദേശി ശിൽപാ ജോസും കുടുംബവും ഒളിവിൽ പോയതായാണ് അന്വേഷമണസംഘത്തിന് ലഭിച്ച വിവരം.

Comments

comments

youtube subcribe