”നരസിംഹറാവുവിന്റെ മോശം ചെയ്തികളുടെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്‌”

നരസിംഹ റാവു ചെയ്ത മോശം കാര്യങ്ങളുടെ ഫലം രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ റാവു സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു ഉപരാഷ്ട്രപതിയുടെ ഈ പരാമര്‍ശം.വിനയ് സീകാപതിയുടെ ‘ഹാഫ് ലയണ്‍’ എന്ന പുസ്തകമാണിത്. ബാബറി മസ്ജിദ് വിഷയത്തില്‍ നരസിംഹറാവു ഒന്നും ചെയ്തില്ലെന്ന ആക്ഷേപത്തെ പ്രതിരോധിക്കുന്നതാണ് ഈ പുസ്തകം.

തന്നോടൊപ്പം പള്ളിയും ഹിന്ദു വികാരവും സംരക്ഷിയ്ക്കാന്‍ ഒരേസമയം റാവു ശ്രമിച്ചു. എന്നാല്‍ പള്ളി തകര്‍ക്കപ്പെടുകയും ഹിന്ദുക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയും റാവുവിന്റെ സല്‍പ്പേര് കളങ്കപ്പെടുകയും ചെയ്യുന്നതിലാണ് അത് അവസാനിച്ച​െതന്ന്​ പുസ്തകത്തില്‍ വിനയ് സീതാപതി വിലയിരുത്തിയിട്ടുണ്ട്.നരസിംഹറാവു രാജ്യത്തിന് നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ചെയ്ത മോശം കാര്യങ്ങളുടെ ഫലവും രാജ്യം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണെന്നാണ് ഹാമിദ് അന്‍സാരി പറഞ്ഞത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews