ജാഗ്രതൈ,ഫേസ്ബുക്കിലൂടെ പുതിയ വൈറസ്

 

ഏതെങ്കിലും സുഹൃത്തിന്റെ കമന്റിൽ നിങ്ങളെ ടാഗ് ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ വന്നാലുടൻ അതെന്ത് എന്നറിയാൻ ചാടിയിറങ്ങുമ്പോ കരുതിയിരിക്കുക.അതൊരുപക്ഷേ വൈറസായിരിക്കാം.beware-widspreading-facebook-comment-tagging-virus-2

ടാഗ് നോട്ടിഫിക്കേഷൻ എന്ന വ്യാജേന പുതിയ വൈറസ് അതിക്രമിച്ച് കടക്കാൻ സാധ്യയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.’ഇൻ ദി മാർക്കറ്റ്’ എന്നാണ് ഈ വൈറസിന്റെ പേര്.ഗൂഗിൾ ക്രോമിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് വൈറസിന്റെ പ്രധാന ഇരകൾ.ഫയർഫോക്‌സ്,ഒപ്പേറ,സഫാരി,എഡ്ജ് എന്നീ ബ്രൗസറുകളിൽ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

beware-widspreading-facebook-comment-tagging-virus-topനോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ യൂസറുടെ കമ്പ്യൂട്ടറിലേക്ക് മാൽവെയർ തനിയെ ഡൗൺലോഡ് ആവും.അടുത്ത സ്‌റ്റെപ്പ് ഗൂഗിൾ ക്രോം എക്‌സ്റ്റൻഷൻ എന്ന വ്യാജേന,ഡൗൺലോഡാവുന്ന ഫയൽ ഓപ്പൺ ചെയ്യാൻ യൂസർമാരെ പ്രേരിപ്പിക്കുകയാണ്.എങ്ങാനും ഈ ഫയലിൽ ക്ലിക്ക് വീണാൽ ഉടൻ വൈറസുകൾ പിസിയിലേക്ക്  കടക്കുകയും ചെയ്യും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE