”അത് വൈകാരിക പ്രകടനമായിരുന്നു”

 

അമ്മയിൽ നിന്ന് രാജി വച്ച തീരുമാനം വികാരപരമായിരുന്നുവെന്ന് നടൻ സലീംകുമാർ. സംഘടനയെ താൻ ബഹുമാനിക്കുന്നതായും അതിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഘടനയിലെ അംഗങ്ങളുമായി താൻ നല്ലബന്ധത്തിലാണ്.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാഞ്ഞത്.തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളിൽ ഇനി പ്രതികരിക്കാനില്ല. രാജിക്കത്ത് നല്കി എന്നത് സത്യമാണ്.അത് ലഭിച്ചില്ല എന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്നും സലീംകുമാർ പ്രതികരിച്ചു.

പത്തനാപുരത്ത് ഗണേഷ്‌കുമാറിനു വേണ്ടി താരങ്ങൾ പ്രചരണത്തിന് പോയതിൽ പ്രതിഷേധിച്ചാണ് അമ്മയിൽ തുടരാനാവില്ലെന്ന് കാട്ടി സലീംകുമാർ രാജിക്കത്ത് നല്കിയത്.

NO COMMENTS

LEAVE A REPLY