പതിമൂന്നുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി ആശുപത്രിയിൽ

0

തിരുവന്തപുരം അതിർത്തി പ്രദേശമായ പാറശാല സ്വദേശിയായ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘അങ്കിള്‍’ എന്നു വിളിക്കുന്ന തിരിച്ചറിയാവുന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുട്ടി പീഡനത്തിനിരയായെന്ന് പരിശോധനകൾക്കു ശേഷം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു. കേസ് എടുത്തു. തെളിവുകൾക്കായി രാസപരിശോധനയ്ക്കും മറ്റുമായി സാമ്പിളുകള്‍ ശേഖരിച്ച് അയക്കും.

Comments

comments