Advertisement

”സന്തോഷം കൊണ്ട് ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല”

June 28, 2016
Google News 1 minute Read

 

‘ആക്ഷൻ ഹീറോ ബിജു’ കണ്ട ആരും പവിത്രനെ മറക്കില്ല. കാണികളെ അത്രയും നൊമ്പരപ്പെടുത്തി സുരാജ് വെഞ്ഞാറമ്മൂടിന്റെ ആ കഥാപാത്രം.ചിത്രത്തിലെ ആ പോലീസ് സ്‌റ്റേഷൻ രംഗം മാത്രം മതി സുരാജ് എന്ന അഭിനയപ്രതിഭയെ അറിയാൻ. പേരറിയാത്തവരിലൂടെ ദേശീയ അവാർഡ് തേടിയെത്തിയതിനു ശേഷം ആ അഭിനയമികവ് നേരിട്ടറിഞ്ഞ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്.

ആ രംഗം അഭിനയിച്ചതിനെക്കുറിച്ച് സുരാജ് പറയുന്നതിങ്ങനെ ”സീൻ കഴിഞ്ഞപ്പോൾ കട്ട് പറഞ്ഞിട്ട് എബ്രിഡ് ഷൈൻ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് ഞാൻ കരുതി. പക്ഷേ,എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു,ഒരുപാട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.സെറ്റിലുണ്ടായിരുന്നവരെല്ലാം അപ്പോൾ കയ്യടിച്ചു.സന്തോഷം കൊണ്ട് ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.”

പവിത്രൻ എന്ന കഥാപാത്രത്തിന് പ്രേക്ഷകർ നല്കിയ പ്രതികരണം ദേശീയ അവാർഡിനെക്കാൾ വിലമതിക്കുന്നതാണെന്നും സുരാജ് പറഞ്ഞു. ആ വേഷം തനിക്ക് നല്കിയതിൽഡ തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സുരാജ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here