ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾക്ക് കേന്ദ്ര അംഗീകാരം

ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 23.55 ശതമാനത്തിന്റെ വർധനയുണ്ടാകും. അടിസ്ഥാന ശമ്പളം 14.27 ശതമാനവും വർദ്ധിച്ചു. 2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക. കുറഞ്ഞ ശമ്പളം 18000 രൂപയായി നിജപ്പെടുത്തി.

ഗ്രാറ്റിവിറ്റി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമായും വർദ്ധിപ്പിച്ചു. ശമ്പള പരിഷ്‌കരണത്തോടെ കേന്ദ്രത്തിന് 1.02 ലക്ഷം കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകും. ഇത് ജി ഡി പി യുടെ 0.7 ശതമാനം വരും. 55 ശതമാനം പെൻഷൻകാർക്കും 48 ശതമാനം ജീവനക്കാർക്കും ശമ്പള പരിഷ്‌കരണം നേട്ടമാകും.

NO COMMENTS

LEAVE A REPLY