എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന ഗ്രൗണ്ട് സ്റ്റാഫുകള്‍. ദൃശ്യങ്ങള്‍ പുറത്ത്

0

അന്യനാട്ടില്‍ കിടന്ന് ചോര നീരാക്കി ഉണ്ടാക്കുന്ന പണം കൊണ്ട് വാങ്ങുന്ന സാധനങ്ങള്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് നഷ്ടമാകുന്നത് എങ്ങനെയെന്ന് മനസിലായോ?
ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിലാണ് സംഭവം.സംഭവത്തില്‍ രണ്ട് ഗ്രൗണ്ട് സ്റ്റാഫുമാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമിത് കുമാര്‍, രോഹിത് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാഗുകള്‍ ലോഡിംഗ് അണ്‍ ലോഡിംഗ് ചെയ്യുമ്പോള്‍ ഇവര്‍ സ്ഥിരമായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കാറുണ്ടായിരുന്നു.ഈ മാസം ആദ്യം ദുബായിയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത് ഒരു യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കളവുപോയതിനെ തുടര്‍ന്ന് നല്‍കിയ കേസിലാണ് ഇവര്‍ പിടിയിലായത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ക്യാമറയില്‍ ചിത്രങ്ങള്‍ കൃത്യമായി പതിഞ്ഞതോടെ പോലീസ് ഇവരെ പിടിക്കുകയായിരുന്നു. ഇനി  പ്രതികളില്‍ നിന്നുംസ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്ന ആളെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Comments

comments