നാവായിക്കുളത്ത് ബസ് മറിഞ്ഞു. മുപ്പതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം നാവായിക്കുളത്ത് ബസ് അപകടം. മുപ്പതോളം പേര്‍ക്ക് പരിക്ക്. കെ.എസ് ആര്‍ ടിസി ബസ്സാണ് മറിഞ്ഞത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ബസ്സാണിത്. രണ്ടാം മൈലിനു സമീപത്ത് വച്ച് മറിയുകയായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് മറിഞ്ഞഥ്.  പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY