ബീഫ് കടത്തി എന്ന് ആരോപിച്ച് യുവാക്കളെ ചാണകവും ഗോമൂത്രവും തീറ്റിച്ചു

0

ഉത്തരേന്ത്യയില്‍ ബീഫ് കടത്തി എന്ന് ആരോപിച്ച് രണ്ട് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കി ചാണകവും ഗോമൂത്രവും തീറ്റിച്ചു. ഗോരക്ഷാദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചത്.റിസ്വാന്‍, മുക്ത്യാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.ഇവര്‍ ഡല്‍ഹിയിലേക്ക് 700 കിലോ ബീഫ് കടത്തി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്.ജൂണ്‍ പത്തിനാണ് സംഭവം നടന്നതെങ്കിലും ഇത് പുറം ലോകം അറിയുന്നത് ഇപ്പോഴാണ്.
അവശരായ ഇവരെ മര്‍ദ്ദിച്ചവര്‍ തന്നെ ഫരീദാബാദ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

Comments

comments

youtube subcribe