ചാവേർ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതായി ഋത്വിക് റോഷൻ

തുർക്കിയിലെ ഇസ്താംബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതായി ഋത്വിക് റോഷന്റെ ട്വീറ്റ്. അപകടം നടന്ന ഇന്നലെ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന താനും മക്കളും സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തിയെന്നും ഋത്വിക് ട്വീറ്റ് ചെയ്തു.

നിരപരാധികൾ കൊല്ലപ്പെട്ടെന്ന വാർത്ത ഞെട്ടിച്ചെന്നും ഭീകര പ്രവർത്തനങ്ങൾക്കെതിരെ എല്ലാവരും അണിനിരക്കണമെന്നും താരം. മക്കൾക്കൊപ്പം ആഫ്രിക്കയിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു ഋത്വിക്.

മൂന്ന് ചാവേറുകൾ വിമാനത്താവളത്തിവൽ നടത്തിയ ബോംബാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടിരുന്നു. 140 ഓളം പേർക്ക് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY