കാബാലി ജൂലൈ 15 നുമില്ല

പ്രേക്ഷകരെ ആകാംഷയിലാക്കി രജനീകാന്ത് ചിത്രം കാബാലിയുടെ പ്രദർശനം വീണ്ടും നീട്ടി. ജൂലൈ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 15 ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജൂലൈ 22 നായിരിക്കും സൂപ്പർ സ്റ്റാർ ചിത്രം പുറത്തിറങ്ങുകയൊന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ചിത്രത്തിന്റെ റിലീസ് ദിവസത്തെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരാധകർ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന ദിവസങ്ങൾ പറഞ്ഞു തുടങ്ങി. മിക്കവരും 22 ന് റിലീസ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ തിയേറ്ററായ പാരീസിലെ ലെ ഗ്രാന്റ് റെക്‌സിൽ ചിത്രം പ്രദർശിപ്പിക്കാനിരിക്കെ ജൂലൈ 14 ആകും പ്രദർശന ദിനമെന്ന് തിയേറ്റർ അധികൃതർ ഫ്രഞ്ച് ഭാഷയിൽ ട്വീറ്റ് ചെയ്യുന്നു.

NO COMMENTS

LEAVE A REPLY