കെ.എസ്.ആര്‍.ടിസിയുടെ നഷ്ടം 508 കോടി

0

കെ.എസ്.ആര്‍.ടിസിയുടെ നഷ്ടം 508.22 കോടി. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തില്‍ ഓടുന്ന പൊതുമേഖല സ്ഥാപനമാണിത്. 2015മാര്‍ച്ച് വരെയുള്ള കണക്കാണിത്. കെ.എസ്.ആര്‍.ടി സി കഴിഞ്ഞാല്‍ പിന്നെ നഷ്ടം കശുവണ്ടി വികസന കോര്‍പ്പറേഷനാണ്. 127.95 ആണ് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നഷ്ടം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 89.11 കോടി രൂപയുടെ നഷ്ടവും ഉണ്ട്.
ലാഭമുണ്ടാക്കിയ കമ്പനികളില്‍ ഒന്നാമത്തേത് വൈദ്യുതി ബോര്‍ഡാണ്. 140.42കോടിയാണ് ഇവരുടെ ലാഭം. ബിവറേജ് കോര്‍പ്പറേഷന്റെ ലാഭം 123.54 കോടിയാണ്.

Comments

comments

youtube subcribe