ആഗസ്ത് 12ന് പ്രേതം ഇറങ്ങും!!

 

രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം പ്രേതം ആഗസ്ത് 12ന് തിയേറ്ററുകളിലെത്തും. ഹൊറർ കോമഡി മൂഡിലുള്ള ചിത്രത്തിൽ അജു വർഗീസ്,ഗോവിന്ദ് പദ്മസൂര്യ,പേളി മാണി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.ശ്രുതി രാമചന്ദ്രനാണ് നായിക.മൂന്നു സഹപാഠികളുടെ കഥയാണ് ചിത്രം പറയുന്നത്.

രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് പ്രേതം നിർമ്മിച്ചിരിക്കുന്നത്.കഥയും രഞ്ജിത് ശങ്കറിന്റേതു തന്നെയാണ്.ആനന്ദ് മധുസൂദനനാണ് സംഗീത സംവിധായകൻ.പുണ്യാളൻ അഗർബത്തീസ്,സു സു സുധീ വാൽമീകം എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ.

NO COMMENTS

LEAVE A REPLY