സനൽ ഫിലിപ് അന്തരിച്ചു

0

വാഹനാപകടത്തിൽ പരിക്കേറ്റ ന്യൂസ് 18 ചാനല് റിപ്പോർട്ടർ സനൽ ഫിലിപ് (33) അന്തരിച്ചു.വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലായിരുന്നു
അന്ത്യം.മൃതദേഹം രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കോട്ടയം
പ്രസ് ക്ലബില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം മുണ്ടക്കയത്തെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ (വ്യാഴം)ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് സംസ്കാരം.

ജൂണ്‍ 20ന് ആയിരുന്നു അപകടം. സനല്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മറിയുകയായിരുന്നു. അപകടത്തില്‍ സുഷുമ്നാ നാഡിയ്കക്കം കഴുത്തിനും മാരക പരിക്കേറ്റിരുന്നു. ജയഹിന്ദ് ടിവിയിലും റിപ്പോര്‍ട്ടര്‍ ചാനലിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments

youtube subcribe