നികുതി വെട്ടിപ്പു തടയാൻ കർശന നടപടി; ധനമന്ത്രി

thomas isac

നികുതി വെട്ടിപ്പു തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നികുതി അടക്കുന്നതിന് ഏർപ്പെടുത്തിയ അനാവശ്യ സ്റ്റേകൾ ഉടൻ ഒഴിവാക്കും. കാര്യക്ഷമത വർധിപ്പിക്കുന്നതിനും അഴിമതി തടയുന്നതിനും ബില്ലുകളടക്കം വാങ്ങുന്ന കാര്യങ്ങളിൽ ഉപഭോക്താക്കളെ കൂടുതലായി ബോധവൽകരിക്കുന്നതിനു മടക്കം നികുതി വരുമാനം വർധിപ്പിക്കാൻ 12 പുതിയ പദ്ധതികൾ നടപ്പാക്കും.

വാളയാറിനെ അഴിമതി വിമുക്തമാക്കും. ബിൽ അപ് ലോഡിങ്ങിനായി നിയമ നിർമാണം നടത്തുന്നതിനായുള്ള ചർച്ചകൾ നടന്നുവരികയാണ്. ജി.എസ്.ടി. ബില്ലിനോട് എതിർപ്പില്ലെന്നും എന്നാൽ ചില ഉത്കണ്ഠകളുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ശമ്പളത്തിനും പെൻഷനുമായാണ് വരുമാനത്തിലെ നല്ലൊരു ഭാഗവും ചെലവാകുന്നത്. അതിനാൽ സേവനങ്ങൾ ഒന്നും ഒഴിവാക്കാനാവില്ല. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള വഴികളും അഴിമതി ഇല്ലാതാക്കാനുള്ള പദ്ധതികളുമാണ് തയാറാക്കേണ്ടതെന്നും ധനമന്ത്രി നിയമസഭാ ചോദ്യോത്തര വേളയിൽ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE