ഭക്തിയിൽ ചാലിച്ച നിറക്കൂട്ടുകൾ

ഭഗവത്ഗീതയിലെ തെരഞ്ഞെടുത്ത നൂറ് ശ്ലോകങ്ങൾക്ക് ജലഛായമൊരുക്കി യിരിക്കുകയാണ് ആലപ്പുഴയിലെ ചിത്രകാരൻ അരുൺ രാമൻ. ട്രൂത്ത് അൺവെയിൽഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രപ്രദർശനം ദർബാർഹോളിൽ ഒരാഴ്ചയായി നടന്നുവരികയാണ്. ജൂൺ 23 ന് ആരംഭിച്ച പ്രദർശനം ജൂൺ 30 ഓടെ അവസാനിക്കും.

Arun
മഹാഭാരത യുദ്ധത്തിൽ കർത്തവ്യ വിമുഖനായി യുദ്ധമുപേക്ഷിക്കാൻ നിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നതാണ് ഗീത. 702 ശ്ലോകങ്ങളുള്ള ഗീതയിലെ തെരഞ്ഞെടുത്ത നൂറ് ശ്ലോകങ്ങളാണ് അരുൺ തന്റെ ജലഛായ ചിത്രങ്ങൾക്ക് വിഷയമാക്കിയിരിക്കുനത്. സൃഷ്ടി, ഈശ്വരനും മനുഷ്യനും ലോകവും എന്ത് ? , ജനനം, പുനർജന്മം, ആത്മാവ്, മനസ്സ്, ബുദ്ധി എന്നിങ്ങനെ പല വിഷയങ്ങളിലാണ് ചിത്രങ്ങൾ ഒരിക്കിയിരിക്കുന്നത്.

2രണ്ട് വർഷമായി ചിത്രപദർശനത്തിന് തയ്യാറെടുക്കുകയായിരുന്നു ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഈ കലാകാരൻ. മുൻപ് ആലപ്പുഴയിൽ ഒരുക്കിയ ചിത്ര പ്രദർശനത്തിൽ ഏറെ ജനപങ്കാളിത്തം ഉണ്ടായിരുന്നു. കേരളത്തിൽ അരുണിന്റെ രണ്ടാമത്തെ ചിത്ര പ്രദർശനമാണ് കൊച്ചി ധർബാർ ഹാളിൽ നടക്കുന്നത്. പൂനെ, മുംബൈ എന്നിവിടങ്ങളിൽ നേരത്തേ ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള അരുൺ ‘റാം-ദ മാൻ ഓഫ് ത്രേത യുഗ’ എന്ന പേരിൽ രാമായണ കഥയെ ആസ്പദമാക്കി 108 ചിത്രങ്ങളുടെ പ്രദർശനവും നടത്തിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE