ഇവരുടെ പെരുന്നാളിന് ഇക്കുറി പകിട്ട് കൂടും

 

അവർക്ക് അതൊരു പുതുമയുള്ള അനുഭവമായിരുന്നു.നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തി തങ്ങൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പലരും കലക്ടർ ബ്രോയെ നന്ദിപൂർവ്വം നോക്കുന്നുണ്ടായിരുന്നു,കണ്ണുകളിൽ പെരുത്ത് ഇഷ്ടം നിറച്ച്.

കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ കുഞ്ഞുങ്ങളുടെ പെരുന്നാൾ ആഘോഷത്തിന് ഇക്കുറി ഇരട്ടിത്തിളക്കമുണ്ടാവും. വർണക്കുപ്പായങ്ങൾ വാങ്ങി നല്കി അവരുടെ മനസ്സുകളിൽ സന്തോഷം നിറയ്ക്കാൻ മുന്നിട്ടിറങ്ങിയത് ജില്ലാ കലക്ടർ എൻ പ്രശാന്ത് തന്നെയാണ്. ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചായിരുന്നു കുട്ടികൾക്ക് പെരുന്നാൾ കോടികൾ നല്കിയത്. കുവൈറ്റിലെ കോഴിക്കോട്ടുകാരുടെ സംഘടനയാണ് ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ്. പുതുവസ്ത്രങ്ങളും വാങ്ങി കലക്ടർ ബ്രോയ്‌ക്കൊപ്പം നല്ല കോഴിക്കോടൻ ബിരിയാണിയും കഴിച്ചാണ് കുട്ടികൾനഗരത്തിൽ നിന്ന് മടങ്ങിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE