മുംബൈൽ തീപിടുത്തം; 5 കുട്ടികൾ അടക്കം എട്ട് മരണം

മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 5 കുട്ടികൾ അടക്കം എട്ട് പേർ മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 5.15 ഓടെ അന്ധേരി വെസ്റ്റിലെ വയർലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.

കൊട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മരുന്നു വിൽപന ശാലയിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലേക്ക് തീ പടർന്നു. ഒന്നാം നിലയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഷോർട്ട് സെർക്യൂട്ടാണ് മരണകാരണമെന്നാണ് പോലീസ് പ്രാഥമിക നിഗമനം. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി.

NO COMMENTS

LEAVE A REPLY