‘വാചകമടി വീരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്’. മോദി വിരുദ്ധ പുസ്തകത്തിന് വില്‍പനാനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാന ലംഘനം വിവരിക്കുന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. കോണ്‍ഗ്രസുകാരനായ ‍ജയേഷ് ഷാ എഴുതിയ പുസ്തകമാണ് ഇത്. ഫെക്കുജി ഹാവേ ദല്‍ഹി മാ (വാചകമടി വീരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്) എന്നാണ് പുസ്തകത്തിന്റെ പേര്.
തിരഞ്ഞെടുപ്പ് കാലത്ത് മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ ഇത് വരെ പാലിക്കപ്പെട്ടിട്ടില്ലെന്നതിനു പുറമെ ഇപ്പോഴത്തെ സ്ഥിതിയും വിവരിക്കുന്നതാണ് ഗുജറാത്തി ഭാഷയില്‍ ഇറങ്ങിയ പുസ്തകം . ഇത് മോഡിയെ വ്യക്തിപരമായി അപമാനിക്കുന്നതാണ് എന്നാരോപിച്ച് നരസിംഗ്ഭായി സോളങ്കി എന്ന സാമൂഹിക പ്രവര്‍ത്തകനാണ് പുസ്തകത്തിനെതിരായി ഹര്‍ജി നല്‍കിയത്. എന്നാല്‍ രാജ്യത്തിന് ഭീഷണിയായ ഒന്നും പുസ്തകത്തിലില്ല എന്നും അത് തടയുന്നത് ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നതിന് തുല്യമായിരിക്കും എന്നുമാണ് ഹര്‍ജി തള്ളിയ ജഡ്ജി അഭിപ്രായപ്പെട്ടത്.

NO COMMENTS

LEAVE A REPLY