ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജിപിഎസ്.

0
cashless ksrtc

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സിന്റെ സമയക്കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട. സ്മാര്‍ട്ഫോണ്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തരും നിങ്ങളുടെ ബസ് ഇപ്പോള്‍ എവിടെയെത്തിയെന്ന്. ദീര്‍ഘ ദൂര കെ.എസ്.ആര്‍.ടി.സി ബസുകളുടെ യാത്രാവിവരങ്ങള്‍ അറിയാന്‍ ജി.പി.എസ് സംവിധാനം ഒരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി അധികൃര്‍. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ബസുകളുടെ വിവരം അറിയാന്‍ പറ്റുക. 750ബസ്സുകളില്‍ ഇത്തരത്തില്‍ ജി.പി.എസ് ഘടിപ്പിച്ച് കഴി‍ഞ്ഞു. പദ്ധതി മൂന്നുമാസത്തിനുള്ളില്‍ പൂര്‍ണ്ണ സജ്ജമാകും. തിരുവനന്തപുരം,വൈറ്റില ഹബ്ബ്, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ഡിപ്പോകളിലെ ദീര്‍ഘദൂര ബസുകളിലാണ് ആദ്യഘട്ടത്തില്‍ ജിപിഎസ് ഘടിപ്പിച്ചത്. കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി.

Comments

comments

youtube subcribe