കൊച്ചിയിലും എത്തുന്നു ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍.

രാജ്യത്തെ ചരക്കുഗതാഗതം ഏകോപിപ്പിച്ച് ചരക്കുഗതാഗതം വേഗത്തിലും ലാഭത്തിലും ആക്കാന്‍ ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ വരുന്നു. രാജ്യത്ത് 15 സ്ഥലത്താണ് ഇത്തരം ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ വരുന്നത്. ഇതിലാണ് കൊച്ചിയും ഉള്‍പ്പെട്ടിരിക്കുന്നത്. ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച കരട് പുറത്തിറക്കി.
കൊച്ചിയ്ക്ക് പുറമെ മുബൈ, ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, വിജയവാഡ, ഡല്‍ഹി, ജയ്പൂര്‍, നാഗ്പൂര്‍, പുനെ, ലുധിയാന, അമൃത്സര്‍, അഹമ്മദാബാദ്-വഡോദര, കാണ്ട്ലല തുടങ്ങിയവിടങ്ങളിലാണ് പാര്‍ക്കുകള്‍ വരുന്നത്. 32,853കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ് കണക്കാക്കുന്നത്. റോഡ്, റെയില്‍, തുറമുഖ ശൃംഗല വഴി ചരക്കുകളുെട ഏകോപനം, ചരക്കുകളുടെ സംഘരണം, വിതരണം, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയാണ് പാര്‍ക്കിലുണ്ടാകുക. ദേശീപ പാത അതോറിറ്റി, ചരക്കുപാത കോര്‍പ്പറേഷന്‍, ഉള്‍നാടന്‍ ജലപാത അതോറിറ്റി, കണ്ടെയിനര്‍കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് തുടങ്ങിയവ ഇതില്‍ പങ്കാളാക്കിയായിരിക്കും പദ്ധതി തുടങ്ങക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE