മുടിവളരാന്‍ സവാള മാജിക്ക്!

മുടി വളരാന്‍ സവാള മതിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പാറി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പണചിലവ് ഇല്ലാത്തത് കൊണ്ട് ചിലരെങ്കിലും ഇത് പരീക്ഷിച്ചിട്ടും ഉണ്ടാകും. എന്നാല്‍ വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തില്‍ നിന്നവര്‍ക്കുവേണ്ടിയാണീ വാര്‍ത്ത. സംഭവം സത്യമാണെന്ന വിശദീകരണവുമായി പലരും രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടും അല്ല നാലുമാസത്തോളം ഇത് പരീക്ഷിച്ചവരാണ് ഇത് സത്യമാണെന്ന അവകാശ വാദവുമായി എത്തിയിരിക്കുന്നത്. സവാള മിക്സിയില്‍ അടിച്ച് അരിച്ചശേഷം 20മിനിട്ട് തലയില്‍ തേച്ചാല്‍ മതിയത്രേ..
ഇത്തരത്തില്‍ മുടി വളര്‍ന്ന ആള്‍ സ്വന്തം ഫോട്ടോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഗതി സത്യമാണെങ്കില്‍ നാട്ടിലെ മരുന്നുകമ്പനിക്കാര്‍ പൊടിയും തട്ടി സ്ഥലം വിടേണ്ടി വരും. ലക്ഷങ്ങള്‍ ചെലവഴിച്ച് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനും വിഗ്ഗും, എണ്ണകളും ഒക്കെ വാങ്ങി മടുത്തവര്‍ക്കും പുതുതായി ഈ രംഗത്തേയ്ക്ക് ഇറങ്ങാനിരിക്കുന്നവര്‍ക്കും വലിയ ആശ്വാസമായിരിക്കും ഈ സവാള മരുന്ന്!

NO COMMENTS

LEAVE A REPLY