സ്വവർഗാനുരാഗികൾ മൂന്നാംലിംഗക്കാരല്ലെന്ന് സുപ്രീം കോടതി

സ്വവർഗാനുരാഗികളെ മൂന്നാംലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാംലിംഗക്കാരായി പരിഗണിക്കാനാകൂ എന്നും കോടതി. ജന്മനാ ശാരീരിക പ്രത്യേകതയുള്ളവരാണ് മുന്നാംലിംഗക്കാർ എന്നാൽ സ്വവർഗാനുരാകികൾ ഇതിൽ ഉൾപ്പെടില്ല.

സ്വവർഗാനുരാഗികൾക്ക് മൂന്നാംലിംഗക്കാർക്ക് നൽകേണ്ട പിന്നോക്ക പരിരക്ഷ നൽകളോ എന്ന പ്രശ്‌നത്തിലാണ് സുപ്രീം കോടതി നിരീക്ഷണം.
സ്വവർഗാനുരാഗികളെ ഭിന്നലിംഗ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലാണ് ഇത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തർക്കത്തിനിടയിൽ മൂന്നാംലിംഗക്കാർക്ക് നൽകേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു.

ലെസ്ബിയൻ, ഗേ, തുടങ്ങി സ്വവർഗാനുരാഗികളേയും ഉഭയലൈംഗിക തയുള്ളവരേയും മൂന്നാംലിംഗക്കാരായി കാണാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. 2014ലെ ട്രാൻസ്‌ജെൻഡർ ഉത്തരവിൽ മാറ്റമോ ഭേതഗതിയോ വരുത്തുന്നത് സുപ്രീംകോടതി നിരസിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE