Advertisement

ആൻഡ്രോയിഡ് എൻ നെയ്യപ്പമല്ല, നഗെറ്റ്

July 1, 2016
Google News 1 minute Read

മലയാളികളുടെ മുറവിളികൾ ഗൂഗിൾ കേട്ടില്ല. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന് പേര് നഗെറ്റ്(Nougat) എന്നാണ് പേരിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് എന്നിന് നെയ്യപ്പം എന്ന് പേരുനൽകാൻ മലയാളികൾ വൻ ക്യാമ്പൈൻ തന്നെയാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ എല്ലാം വിഫലമാക്കുന്നതായിരുന്നു ഗൂഗിളിന്റെ പ്രഖ്യാപനം.

സ്‌പെയിനിൽ പ്രസിദ്ധമായ ഒരു മധുര പലഹാരമാണ് നഗെറ്റ്. പഞ്ചസാര, വറുത്തെടുത്ത് വാൽനട്ട്, ബദാം, പിസ്ത, ഹാസെൽനട്‌സ് തുടങ്ങിയവ ചേർത്താണ് നൂഗാ തയ്യാറാക്കുന്നത്.

ആൻഡ്രോയിഡ് എൻ എന്ത് പേരിലറിയപ്പെടണമെന്ന് നിർദ്ദേശിക്കാൻ ഗൂഗിൾ ഒൺലൈൻ പോൾ നടത്തിയിരുന്നു. ഇംഗ്ലീഷിലെ എൻ എന്ന അക്ഷരത്തിൽ തുടങ്ങുന്ന മധുരപലഹാരമാകണം എന്നായിരുന്നു നിർദ്ദേശം.

അതുകൊണ്ടുതന്നെ എൻ എന്ന അക്ഷരത്തിലുള്ള കേരള പലഹാരം നെയ്യപ്പം എന്ന പേരാണ് മലയാളികൾ നിർദ്ദേശിച്ചത്. ഇത് മുൻഗണനാ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ഈ വർഷത്തെ ഗൂഗിൾ ഡെവലപ്പർ കോൺഫറൻസിൽ ആൻഡ്രോയിഡ് എൻ അവതരിപ്പിക്കും. സ്പ്ലിറ്റ് സ്‌ക്രീൻ, വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോം തുടങ്ങിയ ഫീച്ചറുകളാണ് നൂഗാ പതിപ്പിലുള്ളത്. ആൻഡ്രോയിഡ് ഡൂനട്ട്, എക്ലയർ, ഫ്രോയോ,ജിഞ്ചർ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാൻഡ് വിച്ച്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാർഷ്‌മെലോ എന്നിവയാണ് ആൻഡ്രോയിഡിന്റെ മുൻ പതിപ്പുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here