ലയനം; സഹകരണ ബാങ്കുകൾ ആശങ്കയിൽ

co operative sector

എസ് ബി ടി – എസ് ബി ഐ ലയനം ചർച്ചയാകുന്നതിനിടെ സഹകരണ ബാങ്കുകളിലും ലയന സാധ്യത. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള ബാങ്ക് വരുമ്പോൾ നിലവിലെ സഹകരണ ബാങ്കുകളിലെ നിയമനമടക്കമുള്ള കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്.

നിലവിൽ ജില്ലാ സഹകരണ ബാങ്കുകളിലേക്കാണ് പി എസ് സി വഴി നിയമനം നടത്താറുള്ളത്. എന്നാൽ കേരളാ ബാങ്ക് വരുമ്പോൾ ഈ തസ്തികകളിലേക്ക് സംസ്ഥാനതലത്തിൽ ഒന്നിച്ചാണ് പരീക്ഷ നടത്തുക. മുമ്പ് നടത്തിയ പരീക്ഷയിൽ ഈ നിയമം പാലിക്കുമോ എന്നതാണ് ഉദ്യേഗാർത്ഥികളെ ആശങ്കയിലാക്കുന്നത്.

നിലവിൽ സഹകരണ ബാങ്കുകളിൽ കഌക്ക് ക്യാഷ്യർ പരീക്ഷ എഴുതിയവർക്കാണ് കൂടുതൽ പ്രതിസന്ധി. 2015 ഡിസംബർ 19ന് പി എസ് സി ജില്ലാ ബാങ്ക് അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ 4484 പേരാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

പരീക്ഷ എഴുതി മൂന്ന് മാസത്തിനകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പി എസ് സി ചെയർമാൻ പറഞ്ഞിരുന്നെങ്കിലും ആറ് മാസമായിട്ടും ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സഹകരണ ബാങ്ക് സംവിധാനത്തെ കേരളബാങ്ക് തകിടംമറിക്കും എന്ന ആശങ്കയിലാണ് സഹകരണ ബാങ്കുകൾ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE