‘ഗോഡ് ഫാദർ’ വിവാദം ; ബിജി മോൾ എം.എൽ.എ. പ്രതിരോധത്തിൽ

bijimol m l a

മന്ത്രി ആകാൻ കഴിയാതെ പോയതിലെ നിരാശ പ്രകടിപ്പിക്കവേ ഇ.എസ്. ബിജി മോൾ നടത്തിയ വിവാദ പരാമർശം സി പി ഐ സഗൗരവം കണക്കിലെടുക്കുന്നു. പീരുമേട് എം.എല്‍.എ. ഇ.എസ്. ബിജിമോളുടെ വിവാദ പരാമര്‍ശത്തിന് വിശദീകരണം തേടാന്‍ സി.പി.ഐ തീരുമാനിച്ചു. സി.പി.ഐ.യുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. “ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് മന്ത്രിയാകാത്തത്” എന്ന ബിജിമോളുടെ പരാമര്‍ശത്തിലാണ് വിശദീരകണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ മൂന്നുതവണ എം.എല്‍.എയായിട്ടും എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബിജിമോള്‍. ഗോര്‍ഫാദര്‍മാരില്ലാത്തതാണ് തന്നെ ഒഴിവാക്കാനുള്ള കാരണം എന്നായിരുന്നു മറുപടി. ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബിജിമോളുടെ പരാമര്‍ശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായ പൊതുവികാരം. രണ്ടു ദിവസത്തിനുള്ളില്‍ ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY