“പിണറായി മോഡിയ്ക്ക് പഠിക്കുവാണോ… ?”

ഓരോ മന്ത്രി സഭായോഗം കഴിയുമ്പോഴും എല്ലാ കാര്യങ്ങളും മാധ്യമക്കാരോട് വിശദീകരിക്കാനാവില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം എനിക്കിത്തിരി പിടിച്ചു!!

pinarayi press meet 3

പണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ ഒരു മുഖ്യ ടി വി ചാനലിന്റെ ദില്ലി ലേഖകൻ എന്നോട് പറഞ്ഞു; ”ഇങ്ങനെ പോയാൽ പണി പോയിക്കിട്ടും! എങ്ങനയാ ഡെൽഹിയിൽ വാർത്ത ഉണ്ടാക്കുക! മറ്റൊരു ചാനലിന്റെ ലേഖകൻ ജോലി രാജിവെച്ച് വേറൊരു ചാനലിലേക്ക് ചേക്കേറിയത് കൃത്യമായ ശമ്പളം വാങ്ങി വിശ്രമിക്കാനാണ്.” ഇങ്ങനെ വാർത്തകൾ എളുപ്പ മാർഗ്ഗത്തിൽ കൈവശപ്പെടുത്തിയവർക്ക് ഒരു തിരിച്ചടിയായി പ്രധാനമന്ത്രിയുടെ തീരുമാനം. ശരിക്ക് അവർ വലഞ്ഞുപോയി. മാത്രമല്ല, ഇങ്ങിനെയുള്ള പ്രസ്താവനകൾ ഒഴിവാക്കാൻ മറ്റുമന്ത്രിമാരെ ഉപദേശിക്കുകയും ചെയ്തു. അതോടെ വിവാദങ്ങൾ കുത്തിപ്പൊക്കാനും നാവ് പിഴയ്ക്കുമ്പോൾ വേലികെട്ടി തിരിച്ച് വാർത്തകൾ ഉണ്ടാക്കാനും മാധ്യമങ്ങൾക്ക് കഴിയുന്നില്ല.

pinarayi press meet 1

പിണറായിയുടെ തീരുമാനവും ഇതേ രീതിയിലാണ് മാധ്യമക്കാരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സായാഹ്ന കോമഡി ഷോയിലെ സാധ്യതയുള്ള ഉശിരൻ ഐറ്റങ്ങൾ കൈമോശവും വരുന്നു. നാഴികയ്ക്ക് നാൽപതുവട്ടം പത്രക്കാരെ കണ്ടുകൊണ്ടിരുന്ന മുൻമന്ത്രിമാർ പറഞ്ഞു തുടങ്ങി; പിണറായി മോഡിയ്ക്ക് പഠിക്കുന്നുവെന്ന് !

വാൽക്കഷ്ണം: വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കിയാലും സർക്കാരിന്റെ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമാക്കണം സിഎം. അത് അത്യാവശ്യമാണ്.

സ്വന്തം

ശ്രീകണ്ഠൻ നായർ.

pinarayi press meet 2

 

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE