മെസ്സിയെ തിരിച്ച് വിളിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള  തീരുമാനം മെസ്സി പുനപരിശോധിക്കണമെന്ന് ഫുട്ബോള്‍ ഇതിഹാസം പെലെ. വികാരത്തിനടിമപ്പെട്ടാണ് മെസ്സി ഈ തീരുമാനം എടുത്തത്. മെസ്സി വളരെ അപ്സെറ്റായിരുന്നു.ചിലപ്പോള്‍ മെസ്സി എല്ലാം മറന്നേയ്ക്കാം. ധാരാളം മികച്ച താരങ്ങള്‍ ഇത്തരമൊരു അവസ്ഥയിലൂടെ പോയിട്ടുണ്ട്. ധാരാളം മികച്ച താരങ്ങള്‍ പെനാള്‍ട്ടിയും നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളറാണ് മെസ്സി. ഈ തീരുമാനം മെസ്സി പുനപരിശോധിക്കുക തന്നെ വേണം. പെലെ പറഞ്ഞു.

NO COMMENTS

LEAVE A REPLY