കണ്ണൂരില്‍ വീടിനുമുകളിലേക്ക് മരം വീണു. അമ്മയ്ക്കും കുട്ടിയ്ക്കും പരിക്ക്.

0

കണ്ണൂര്‍ മയ്യിലില്‍ വീടിനുമുകളിലേക്ക് മരം മറിഞ്ഞ് യുവതിയ്ക്കും എട്ട് വയസ്സായ മകള്‍ക്കും പരിക്കേറ്റു. ഇ.വി ഓമനയുടെ വീടാണ് തകര്‍ന്നത്. ഓമനയുടെ മരുമകള്‍ സുകന്യ, കൊച്ചുമകള്‍ കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാമ്പിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്തമഴയില്‍ വീടിനു മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. വീട് ഭാഗീകമായി തകര്‍ന്നിട്ടുണ്ട്

Comments

comments

youtube subcribe