വി.എസ് വെള്ളിത്തിരയിലേക്ക്!

ഇനി സഖാവ് വിഎസ് അച്യൂതാനന്ദനെ സിനിമയില്‍ കാണാം. കൂത്തുപറമ്പില്‍ ചിത്രീകരിക്കുന്ന ഒരു ക്യാംപസ് സിനിമയിലാണ് വി.എസിന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ഇവിടെ പ്രത്യേകിച്ച് വലിയ അഭിനയം ഒന്നും കാഴ്ച വയ്ക്കേണ്ടി വരില്ല കാരണം, വി.എസ് അച്യൂതാനന്ദനായി തന്നെയാണ് വിഎസിന്റെ സിനിമയിലെത്തുന്നത്.

കൂത്തൂപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ്ബിന്റെ ക്യാംപസ് ഡയറിയെന്ന ക്യാംപസ് സിനിമയിലാണ് വിഎസ് വേഷമിടുന്നത്.
വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ച് വിഎസ് തന്നെ രംഗത്തെത്തുന്ന സീനിലേക്കാണ് വി.എസ് അഭിനയിക്കുക. ജൂലൈ 9 ന് കൂത്തൂപറമ്പില്‍ ഷൂട്ടിംഗിനായി വിഎസ് എത്തും. ജോയ് മാത്യു,സുദേവ് നായര്‍,ഗൗതമി നായര്‍,മാമുക്കോയ, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തില്‍ വിഎസിനോടൊപ്പം ഉണ്ട്. സി.കെ ജീവന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍

 

NO COMMENTS

LEAVE A REPLY