രാജ്യത്ത് 22 വ്യാജ സർവ്വകലാശാലകൾ, ഒരെണ്ണം കേരളത്തിൽ

രാജ്യത്തെ വ്യാജ സർവ്വകലാശാലകളുടെ പട്ടിക യുജിസി പുറത്തുവിട്ടു.
ആകെ 22 വ്യാജ സർവ്വകലാശാലകളിൽ ഒരെണ്ണം കേരളത്തിലാണ്. സെന്റ് ജോണ്‌സ് യൂണിവേഴ്‌സിറ്റി കിഷനട്ടം, ആണ് പട്ടികയിൽ കേരളത്തിൽനിന്നുള്ള വ്യാജ യൂണിവേഴ്‌സിറ്റി.

യുജിസി നേരത്തേ പുറത്തുവിട്ട പട്ടികയിലും ഈ യൂണിവേഴ്‌സിറ്റി ഉണ്ടായിരുന്നു.
എന്നാൽ, സെൻറ് ജോൺസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ച് വഞ്ചിതരാകരുതെന്നാണ് യുജിസിയുടെ നിർദേശം.

ഉത്തർപ്രദേശിലും ന്യൂഡൽഹിയിലുമാണ് കൂടുതൽ വ്യാജന്മാർ. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും വ്യാജ സർവകലാശാലകളുണ്ട്. വ്യാജ സർവകലാശാലകളുടെ പട്ടിക യു.ജി.സിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

UGC-List-of-fake-universities-indiaUGC-List-of-fake-universities-india

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe