സമ എന്താ പർദ്ദയിടാത്തത്??

തട്ടം ധരിക്കാതെയുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഫേസ്ബുക്കിലൂടെ ആക്രമണം നേരിട്ടവരാണ് നസ്രിയ നസീമും അൻസിബയും. മതയാഥാസ്ഥിതികർ ഇവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളും അധിക്ഷേപങ്ങളുമാണ് അന്ന് നടത്തിയത്. ഇന്നിപ്പോൾ ഇത്തരക്കാരുടെ ഇര ആസിഫ് അലി ആണ്.

ഭാര്യയെ പർദ്ദ ധരിപ്പിക്കാത്തതാണ് ആസിഫ് അലി ചെയ്ത കുറ്റം.തട്ടമിട്ടാൽ മാത്രം പോര മുഖം മറയ്ക്കുന്ന വേഷവും ധരിപ്പിക്കണമെന്നാണ് ആവശ്യം.ആസിഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഭാര്യ സമയ്ക്കും മകന്‍ ആദമിനുമൊപ്പമുള്ള
ചിത്രത്തിനു താഴെയാണ് ഇത്തരം കമന്റുകളുടെ ഘോഷയാത്ര.വ്യാഴാഴ്ചയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

തെറിവാക്കുകളുപയോഗിച്ചുള്ള കമന്റുകളാണ് കൂടുതലും.മതമൗലികവാദത്തിലൂന്നിയ ഈ കമന്റുകൾക്ക് ചുട്ട മറുപടിയായി പരിഹാസരൂപത്തിലുള്ള കമന്റുകളും ട്രോളുകളും ഇടുന്നവരുമുണ്ട്.ഇരുകൂട്ടരും തമ്മിലുള്ള വാദപ്രതിവാദരംഗമായി മാറിയിരിക്കുകയാണ് ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജ്.

NO COMMENTS

LEAVE A REPLY