കളക്ടർ ബ്രോയ്ക്ക് എംപി യുടെ ഫേസ്ബുക്ക് മറുപടി

കോഴിക്കോട് കളക്ടർ എൻ പ്രശാന്തിന് മറുപടിയുമായി എം കെ രാഘവൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കളക്ടർ പറയുന്നതുപോലെ താൻ കരാറുകാർക്ക് വേണ്ടിയല്ല സംസാരിക്കുന്നതെന്ന് എംപി. കരാറുകാരുമായി ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാൻ കളക്ടറെ വെല്ലുവിളിക്കുന്നതായും എംപി.

എംപി ഫണ്ടിൻറെ പദ്ധതി നിർവ്വഹണം സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സർക്കാർ എജൻസികളുമാണ് ചെയ്യുന്നത്. അവരെ തിരഞ്ഞെടുക്കുന്നത് താനല്ല. ജില്ല കലക്ടർ ആണ്. ഇവർ സമർപ്പിക്കുന്ന മറ്റു എംപിമാരുടെ എസ്റ്റിമേറ്റ്കൾക്ക് സാധാരണ 2,3 ദിവസത്തിനുള്ളിൽ ഭരണാനുമതി ലഭിക്കുമ്പോൾ തൻറെ 35 ഓളം പ്രവർത്തികളുടെ ഭരണാനുമതി മൂന്നാഴ്ചയോളം വൈകി എന്നും എം കെ രാഘവൻ പോസ്റ്റിൽ കുറിക്കുന്നു.

കളക്ടറുടെ അനുമതിക്കായി കെട്ടിക്കിടക്കുന്നത് 32 ബില്ലുകളാണ്. തന്റെ പദ്ധതികൾ കളക്ടർ പരിശോധനകൾ നടത്തി വൈകിപ്പിക്കുകയാണെന്നും താൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എം പി. പറയുന്നു.

NO COMMENTS

LEAVE A REPLY