സൈബർ ഹാക്കിങിന് ഒരു ലൈവ് കോമ്പറ്റീഷൻ

0

സൈബർ ഡോം സംഘടിപ്പിക്കുന്ന സൈബർ ഹാക്കിങ് പരേഡിന്റെ ഭാഗമായി ലൈവ് ഹാക്കിങ് മത്സരം നടക്കുകയാണ്. കേരളാ പോലീസും ടെക്‌നോപാർക്കും ചേർന്ന് സംഘടിപ്പിക്കുന്ന ഹാക്കിങ് പരേഡിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പോസിറ്റീവ് ഹാക്കിങ് കോംപറ്റീഷ്യന്റെ ഭാഗമായി നടക്കുന്ന മത്സരം സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് കേരളത്തെ സജ്ജമാക്കാൻ സഹായിക്കുന്നതാണ്.

പോലീസ് ഉദ്യോഗസ്ഥരേയും സൈബർ ഉദ്യോഗസ്ഥരേയും സൈബർ ഡോം പ്രവർത്തകരേയും സൈബർ ലോകത്തെ നൂതന വിഷയങ്ങളിൽ അവബോധരാക്കുന്നതിനാണ് സൈബർ ഡോം ശിൽപശാല സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മത്സരവും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാൻ കേരളാ പോലീസ് വെബ്‌സൈറ്റും തുറന്നിട്ടുണ്ട് (https://cyberdomehackingparade.in/). ഇന്ന് വെകുന്നേരം 3 മണി വരെയാണ് മത്സരം നടക്കുന്നത്.

Comments

comments

youtube subcribe