സൈബർ സുരക്ഷയും ശരിയാകുന്നു

സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും സംസ്ഥാന പോലീസ് ആരംഭിച്ച സൈബർ ഡോം വഴി പുതിയ പരീക്ഷണം. ഹാക്കിങ് പരേഡ് ആണ് കേരളാ പോലീസിന്റെ പുതിയ പദ്ധതി.

എത്തിക്കൽ ഹാക്കിങ് ട്രയിനിങ് വർക്ക്‌ഷോപ് എന്നു പേരിട്ടിരിക്കുന്ന ശിൽപശാല ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് മൂന്നുമണി വരെ തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ക്യാമ്പസിൽ നടക്കുകകയാണ്.

പോലീസ് ഉദ്യോഗസ്ഥരേയും സൈബർ ഉദ്യോഗസ്ഥരേയും സൈബർ ഡോം പ്രവർത്തകരേയും സൈബർ ലോകത്തെ നൂതന വിഷയങ്ങളിൽ അവബോധ രാക്കുന്നതിനാണ് സൈബർ ഡോം ശിൽപശാല സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സൈബർ ഡോമിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനായുള്ള മീഡിയാ ലാബിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്. സൈബർ ഡോമിന്റെ പുതിയ വെബ്‌സൈററും കേരളാ പോലീസിന്റെ മൊബൈൽ ആപ്പുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സൈബർ കുറ്റ കൃത്യങ്ങളെ തടയുന്നതിന് സജ്ജമായ സൈബർ ഡോമിന്റെ പുതിയ നീക്കം ഏറെ പ്രതീക്ഷയോടെയാണ് സൈബർ ലോകം കാണുന്നത്. പെൺവാണിഭ സംഘങ്ങളെ കണ്ടെത്തുന്നതിനും വ്യാജ സീഡികൾ വിതരണം ചെയ്യുന്നത് തടയുന്നതിനും സൈബർ ഡോം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹാക്കിങ് പരേഡ് സംഘടിപ്പിക്കുന്നതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നതിൽ സംശയമില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE