ആ ഉറക്കം ബിബിസിയിലും വാർത്തയായി!!

 

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ നിയമസഭയിലെ ഉറക്കം മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.ഉറക്കത്തിൽ നിന്ന് അദ്ദേഹത്തെ വിളിച്ചെഴുന്നേൽപ്പിക്കാൻ വിടി ബൽറാം ശ്രമിക്കുന്ന ചിത്രം ‘മെട്രോവാർത്ത’ പ്രസിദ്ധീകരിച്ചതോടെ നവമാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയായിരുന്നു. കെ.ബി.ജയച്ചന്ദ്രനായിരുന്നു ചിത്രം പകർത്തിയത്.ട്രോളന്മാർ സംഭവം ഏറ്റെടുത്തതോടെ മറുപടിയുമായി ബൽറാം തന്നെ രംഗത്തെത്തിയിരുന്നു.ആ വാദപ്രതിവാദങ്ങളൊക്കെ അതോടെ കെട്ടടങ്ങിയെന്ന് കരുതിയെങ്കിൽ തെറ്റി.

എൽദോസ് കുന്നപ്പള്ളിയുടെ പ്രശസ്തി ആഗോളതലത്തിൽ വരെ എത്തിയിരിക്കുന്നു. ബിബിസിയുടെ ട്രെൻഡിംഗ് വിഭാഗത്തിലാണ് എൽദോസിന്റെ ഉറക്കവും അതിന് വന്ന ട്രോളുകളും ഇടംപിടിച്ചിരിക്കുന്നത്.എൽദോസും ബൽറാമും നവല്കിയ വിശദീകരണവും വാർത്തയ്‌ക്കൊപ്പമുണ്ട്. ഉമ്മൻചാണ്ടി,കെ.എം.മാണി,പി സി ജോർജ്,ആര്യാടൻ മുഹമ്മദ്,അബ്ദുറബ്ബ് തുടങ്ങിയവർ ഉറങ്ങുന്ന ചിത്രവും ഇതിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്ന് പറയുന്ന ബിബിസി ഉദാഹരണമായി ബ്രിട്ടൻ അസംബ്ലിയിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. അവിടെ വിശദീകരണം ചോദിച്ചാൽ അവർ പ്രായമായവരാണെന്നും ഉച്ചഭക്ഷണം കഴിച്ചതിന്റെ ക്ഷീണത്തിലാണെന്നും മറുപടി ലഭിക്കാൻ ഇടയുണ്ടെന്നും ബിബിസി അഭിപ്രായപ്പെടുന്നു.http://www.bbc.com/news/blogs-trending-36688621

NO COMMENTS

LEAVE A REPLY