എന്തൊക്കെ കണ്ടുപിടുത്തങ്ങളാ,ഈ ഫേസ്ബുക്കിനെക്കൊണ്ട് തോറ്റു!!

ഫേസ്ബുക്ക് വഴിയുള്ള ആശയവിനിമയങ്ങൾക്ക് യൂസർമാർ നിരവധി ഭാഷകൾ ഉപയോഗിക്കാറുണ്ട്.അമ്പതുശതമാനം ആളുകളും ഉപയോഗിക്കുന്നത് ഇംഗ്ലീഷല്ല.ആശയവിനിമയത്തിന് ഭാഷ ഒരു തടസ്സമാകരുതെന്ന് നിർബന്ധമുള്ള ഫേസ്ബുക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു.

പോസ്റ്റുകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.ഇതുപയോഗിച്ച് യൂസർമാർക്ക് തങ്ങളുടെ പോസ്റ്റുകൾ 44 ഭാഷകളിലേക്ക് മാറ്റാം.ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്.ഏതൊക്കെയാണ് 44 ഭാഷകൾ എന്ന് അറിയിച്ചിട്ടില്ല.

യൂസർമാർ ആഗ്രഹിക്കുന്ന ഭാഷയിലേക്ക് പോസ്റ്റുകൾ താനേ തർജ്ജമ ചെയ്യുന്നതാണ് മൾട്ടിലിംഗ്വൽ കമ്പോസർ എന്ന ഈ ടൂൾ. ഇത്തരത്തിൽ യൂസർക്ക് ഒരു പോസ്റ്റ് ഒരേ സമയം വിവിധ ഭാഷകളിൽ ലഭ്യമാകും.ആദ്യം ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസ് പ്രാദേശികഭാഷയിലേക്ക് തർജ്ജമ ചെയ്യാം. യൂസർമാർ സെലക്ട് ചെയ്യുന്ന ഭാഷയിൽ അവർക്കത് കാണാനാവും.

പോസ്റ്റ് ചെയ്യുമ്പോൾ ലാംഗ്വേജ് സെലക്ട് എന്ന ഡ്രോപ്ഡൗൺ മെനുവിൽ ക്ലിക്ക് ചെയ്ത് ഏത് ഭാഷയിലേക്കാണോ തർജ്ജമ ചെയ്യേണ്ടത് ആ ഭാഷ തെരഞ്ഞെടുക്കാം. ഒരിക്കൽ ഭാഷ തെരഞ്ഞെടുത്താൽ സ്റ്റാറ്റസ് മറ്റൊരു ഭാഷയിൽ ഷെയർ ചെയ്യാനും സാധിക്കും.അതിനു വേണ്ടി റൈറ്റ് പോസ്റ്റ് ഇൻ അനദർ ലാംഗ്വേജ് എന്ന ഓപ്ഷനുണ്ട്.

വെള്ളിയാഴ്ച മുതൽ തെരഞ്ഞെടുക്കപ്പെട്ട യൂസർമാർക്കായി ഈ ടൂളുകൾ ലഭ്യമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY