ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കനത്ത മഴ ശക്തമായതോടെ ഏറെ നേരം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായെങ്കിലും രക്ഷാ സേന വീണ്ടും സജ്ജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ മഴയിൽ നിരവധിപേരാണ് മരിച്ചത്. അളകനന്ദ നദി ക്രമാതീതമായി കരകവിഞ്ഞൊഴുകിയതും അപകടം ശക്തമാക്കി.

ചമേലി ജില്ലയിൽ ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ ഒലിച്ചു പോയിരുന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. ധർച്ചുല മേഖലയിലെ സുവ ഗ്രാമത്തിലെ മൂന്ന് പാലങ്ങൾ തകർന്ന് ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെയുള്ള ജനങ്ങളെയടക്കം വീടുനഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയവരെയും അപകടത്തിൽപ്പെട്ടവരേയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ സേന.

മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഋഷികേശ്, ബദ്രിനാഥ് ദേശീയപാത എൻഎച്58 അടക്കം കേദാർനാഥ് പൈവേ, യമുനോത്രി ഹൈവേയും അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാനുള്ള ശ്രമം തുടരുകയാണ്. വരുന്ന 48 മണിക്കൂർ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുണ്ട്.

Rain

Rain

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE