ഇടിയൻ പോലീസായി ജയസൂര്യ; ‘ഇടി’യുടെ ടീസർ എത്തി

 
ആക്ഷൻ ഹീറോ പരിവേഷവുമായി ജയസൂര്യ എത്തുന്ന സജിദ് യാഹിയ ചിത്രം ഇടിയുടെ ടീസർ പുറത്തിറങ്ങി. ഇൻസ്‌പെക്ടർ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രമായാണ് ജയസൂര്യയുടെ വേഷപ്പകർച്ച.ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ക്യാമറയുടെ ചടുലചലനങ്ങളും നിറഞ്ഞതാണ് ടീസർ.

ശിവദയാണ് ചിത്രത്തിലെ നായിക. ശിവദയുടെ ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്.ജോജു ജോർജ്,സൈജു കുറുപ്പ്,സുധി കോപ്പ,സമ്പത്ത് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.സുജിത് സാരംഗാണ് ഛായാഗ്രഹണം.രാഹുൽ രാജ് ആണ് സംഗീതസംവിധായകൻ.മാജിക് ലാന്റേണിന്റെ ബാനറിൽ ഡോ അജാസ്,അരുൺ എന്നിവർ ചേർന്നാണ് നിർമ്മാണം.

NO COMMENTS

LEAVE A REPLY