ദുൽഖർ സൽമാൻ വിരാട് കോഹ്ലിയെ പിന്നിലാക്കി!!

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ദുൽഖർ സൽമാൻ. ജിക്യു മാഗസിനാണ് പട്ടിക പുറത്തിറക്കിയത്.കലാ കായിക മേഖലയിൽ നിന്നുള്ളവരെയാണ് പട്ടിക തയ്യാറാക്കാൻ പരിഗണിച്ചത്.

ദ വൈറൽ ഫീവർ ഉൾപ്പടെ ജനശ്രദ്ധയാകർഷിച്ച വെബ് സീരീസുകൾ തയ്യാറാക്കുന്ന ടിവിഎഫിന്റെ ക്രിയേറ്റീവ് ഡയറക്ടർ ബിശ്വപതി സർക്കാറും സിഇഒ അരുണാബ്കുമാറുമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഗായകൻ ബെന്നി ദയാലാണ് രണ്ടാം സ്ഥാനത്ത്.കേരളത്തിനു പുറത്തേക്ക് വളർന്ന ആരാധകരും സിനിമ തെരഞ്ഞെടുക്കുന്ന രീതിയിലെ സൂക്ഷ്മതയും സ്വതസിദ്ധമായ ശൈലിയുമാണ് ദുൽഖർ സല്മാന് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.കമ്മട്ടിപ്പാടത്തെക്കുറിച്ചുള്ള സംവിധായകൻ അനുരാഗ് കശ്യപിന്റെ പരാമർശങ്ങൾ ദുൽഖറിനെ ബോളിവുഡിലെത്തിച്ചേക്കും എന്ന പ്രതീക്ഷയും മാഗസിൻ പങ്കുവയ്ക്കുന്നു.ഫുട്‌ബോൾ താരം സുനിൽ ഛേത്രി,ദ ലഞ്ച് ബോക്‌സിന്റെ സംവിധായകൻ റിതേഷ് ബത്ര,ക്രിക്കറ്റ് താരം വിരാട് കോഹ്ലി തുടങ്ങിയവരും ആദ്യ പത്തിലുണ്ട്. ഒമ്പതാം സ്ഥാനത്താണ് കോഹ്ലി.

ദുൽഖറിന്റെ സമീപകാല ചിത്രങ്ങൾക്കെല്ലാം ചെന്നൈ,ബാംഗഌർ ഉൾപ്പടെയുള്ള കേന്ദ്രങ്ങളില്ലെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY