”നീ വളർത്തിയവർ തന്നെ നിന്നെ തിരിഞ്ഞുകൊത്തും” -വീഡിയോ വൈറലാവുന്നു

അന്ന് മുത്തപ്പൻ കലാഭവൻ മണിയോട് പറഞ്ഞത് ആരെക്കുറിച്ചാവും!!

 

കലാഭവൻ മണിയുടെ ചാലക്കുടിയിലെ വീട്ടിലെത്തിയ പറശ്ശനിക്കടവ് മുത്തപ്പൻ വേഷധാരി മണിയുടെ ഭാവി പ്രവചിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ”നീ പാൽ കൊടുത്തവൻ തന്നെ നിന്നെ തിരിഞ്ഞുകൊത്തും. നീ വളർത്തിയവർ തന്നെ നിനക്ക് വിനയാവും,കരുതിയിരിക്കുക” എന്നാണ് മണിയോട് പറയുന്നത്.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഈ പ്രവചനം. ഇതു കേട്ട് മണി വികാരാധീനനാവുന്നതും വീഡിയോയിൽ കാണാം. മണിയുടെ അനുജൻ രാമകൃഷ്ണനോട് ഇതുവരെ നടന്ന വഴികൾ തെറ്റായി എന്ന തോന്നലുണ്ടല്ലേ,ഇനി നല്ല വഴിക്ക് നടക്കില്ലേ മനസ്സിലാഗ്രഹിക്കുന്നതു പോലൊക്കെ നടക്കും എന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ മുതലാണ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് കുടുംബം സുഹൃത്തുക്കളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ പ്രചരിക്കുന്നത്. ഇത് ആരാണ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE