ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാം പോപ്‌കോൺ

വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാനായി തയ്യാറാക്കൂ ചെമ്മീൻകൊണ്ടൊരു പോപ്‌കോൺ. വെറും ഇരുപത് മിനുട്ടിൽ തയ്യാറാക്കാവുന്ന പലഹാരമാണ് മസാല ചെമ്മീൻ പോപ്‌കോൺ.

തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

ചെമ്മീൻ
ഇഞ്ചി
വെളുത്തുള്ളി
നാരങ്ങ
ചുവന്ന മുളക്
മല്ലിപ്പൊടി
മൈദ
എണ്ണ
ഉപ്പ്

തയ്യാറാക്കുന്നവിധം

ആദ്യം ചെമ്മീൻ, പോപ്‌കോൺ വലിപ്പത്തിൽ മുറിച്ചെടുക്കണം. ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങയും മല്ലിപ്പൊടിയും ഉപ്പും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതത്തിലേക്ക് പോപ്‌കോൺ വലിപ്പത്തിൽ മുറിച്ചുവെച്ച ചെമ്മീൻ ചേർക്കുക. ഇതിലേക്ക് 2 മുട്ട ഒഴിച്ച് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തിൽ മൈദപ്പൊടി എടുത്ത് മസാല നിറച്ച ചെമ്മീൻ മുക്കി എടുക്കുക. ഇത് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക. മസാല ചെമ്മീൻ പോപ്‌കോൺ തയ്യാർ

NO COMMENTS

LEAVE A REPLY