‘സൈമ’യും പ്രേമത്തിനൊപ്പം

 

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്‌സിലും (സൈമ) നേട്ടം കൊയ്ത് അൽഫോൻസ് പുത്രൻ ചിത്രം ‘പ്രേമം’. മലയാളത്തിലെ മികച്ച ചിത്രം ‘പ്രേമം’ ആണ്,സംവിധായകൻ അൽഫോൻസ് പുത്രനും. മികച്ച പുതുമുഖ നടി സായിപല്ലവിയാണ.’എന്ന് നിന്റെ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.’ഭാസ്‌കർ ദി റാസ്‌കൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നയൻതാര മികച്ച നടിയായി. തമിഴിലെയും മികച്ച നടി നയൻ താരയാണ്,ചിത്രം ‘നാനും റൗഡി താൻ’. തമിഴിലെ മികച്ച നടനുള്ള പുരസ്‌കാരം ‘ഐ’യിലൂടെ വിക്രം സ്വന്തമാക്കി. മികച്ച തമിഴ്ചിത്രം ‘തനി ഒരുവൻ’ ആണ്. സിംഗപ്പൂരിലെ സൺടെക് കൺവൻഷൻ സെന്ററിലാണ് രണ്ട് ദിവസങ്ങളിലായി സൈമ പുരസ്‌കാരദാനച്ചടങ്ങ് നടന്നത്.

സൈമ പുരസ്‌കാരം സ്വന്തമാക്കിയവർ (മലയാളം)

സിനിമ- പ്രേമം

നടന്‍- പൃഥ്വിരാജ് (എന്ന് നിന്റെ മൊയ്തീന്‍)

നടി- നയന്‍താര (ഭാസ്‌കര്‍ ദി റാസ്‌കല്‍)

നടന്‍ (ക്രിട്ടിക്‌സ്)- നിവിന്‍ പോളി (പ്രേമം)

നടി (ക്രിട്ടിക്‌സ്)- പാര്‍വ്വതി (എന്ന് നിന്റെ മൊയ്തീന്‍)

സംവിധായകന്‍- അല്‍ഫോന്‍സ് പുത്രന്‍ (പ്രേമം)

ഹാസ്യതാരം- (അജു വര്‍ഗീസ് (ടു കണ്‍ട്രീസ്)

വില്ലന്‍- കബീര്‍ ബേദി (അനാര്‍ക്കലി)

പുതുമുഖ നടന്‍- സിദ്ധാര്‍ഥ് മേനോന്‍ (റോക്ക് സ്റ്റാര്‍)

പുതുമുഖ നടി- സായിപല്ലവി (പ്രേമം)

സംഗീത സംവിധാനം- രാജേഷ് മുരുകേശന്‍ (പ്രേമം)

ശ്രദ്ധേയ ഗാനം- കണ്ണോട് ചൊല്ലണ് (എം ജയചന്ദ്രന്‍)

സഹനടന്‍- സിദ്ദിഖ് (പത്തേമാരി)

സഹനടി- ലെന (എന്ന് നിന്റെ മൊയ്തീന്‍)

വരികള്‍- ശബരീഷ് വര്‍മ്മ (മലരേ നിന്നെ/ പ്രേമം)

ഗായിക- ബേബി ശ്രേയ (എന്നോ ഞാനെന്റെ/ അമര്‍ അക്ബര്‍ അന്തോണി)

NO COMMENTS

LEAVE A REPLY